Posts

Showing posts from November, 2017

വിശ്വാസം

വിശ്വാസം ശ്വാസം നിലയ്ക്കുന്ന നാൾ വരെയും ശോകമില്ലാത്തതായ് കൂടെ നിൽക്കാൻ വാശി കൊടുക്കുന്നതെന്തിനെയും വിശ്വാസമെന്നതിൽ ചുരുക്കി നിർത്താം... വികല-ചപല ചിന്തകളെ വേരോടെയുള്ളിൽ പിടിച്ചു കേറ്റി വേണമെന്നെപ്പൊഴും ആറ്റുനോറ്റ് വീണ്ടുമെനിക്കൊപ്പം പ്രാർത്ഥനയായ് കാവലോടുണ്ടാകും ആശകളെ വിശ്വാസമെന്നതിൽ ചേർത്തു വയ്ക്കാം. എവിടെയോ,എപ്പൊഴോ, എന്നെങ്കിലും ഉണ്ടാകുമെന്നുള്ളുറക്കെപ്പറയുന്ന ഉയിരിനൊരായിരമാശ്വാസമേകുന്ന ഉഗ്ര മോഹങ്ങളൊക്കെയുമെനി- ക്കെൻറെ വിശ്വാസങ്ങളാണുറപ്പുണ്ടതിൽ... --------------------------------