വിശ്വാസം

വിശ്വാസം

ശ്വാസം നിലയ്ക്കുന്ന നാൾ വരെയും
ശോകമില്ലാത്തതായ് കൂടെ നിൽക്കാൻ
വാശി കൊടുക്കുന്നതെന്തിനെയും
വിശ്വാസമെന്നതിൽ ചുരുക്കി നിർത്താം...

വികല-ചപല ചിന്തകളെ
വേരോടെയുള്ളിൽ പിടിച്ചു കേറ്റി
വേണമെന്നെപ്പൊഴും ആറ്റുനോറ്റ്
വീണ്ടുമെനിക്കൊപ്പം പ്രാർത്ഥനയായ്
കാവലോടുണ്ടാകും ആശകളെ
വിശ്വാസമെന്നതിൽ ചേർത്തു വയ്ക്കാം.

എവിടെയോ,എപ്പൊഴോ, എന്നെങ്കിലും
ഉണ്ടാകുമെന്നുള്ളുറക്കെപ്പറയുന്ന
ഉയിരിനൊരായിരമാശ്വാസമേകുന്ന
ഉഗ്ര മോഹങ്ങളൊക്കെയുമെനി-
ക്കെൻറെ വിശ്വാസങ്ങളാണുറപ്പുണ്ടതിൽ...

--------------------------------

Comments

Popular posts from this blog

Nimishapriya and Indian Judiciary

Wrong Turn; The Foundation /English Film / Malayalam Review