Posts

Showing posts from February, 2023

Nimishapriya and Indian Judiciary

Image
നിമിഷപ്രിയയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും  -------------------------------------------------------------------- "ഞാൻ മരിക്കാൻ തയ്യാറാണ്. എന്റെ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി നാട്ടിൽ കൊണ്ട് വരണം." യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയുടെ യാചന, ശിക്ഷാ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളെത്തുടർന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ അവസരത്തിൽ, മറ്റ് രാജ്യങ്ങളിലെ ശിക്ഷാനടപടികളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം. "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന" ആപ്തവാക്യം കാരണമുണ്ടാകുന്ന ഇഴച്ചിലിനെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും എതിർപ്പോട് കൂടിയാണ് നോക്കിക്കാണുന്നത്. പ്രതി കുറ്റം സമ്മതിച്ചെങ്കിൽപ്പോലും, അത് ചെയ്യാനുണ്ടായ സാഹചര്യം, പ്രതിയുടെ പ്രായം, ലിംഗം തുടങ്ങിയവയൊക്കെ പരിശോധിച്ച് ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുന്ന രീതി കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിന്ന് വരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടാൽ പോലും അത് തൊട്ടടുത്ത ദിവസമോ, മാസമോ നടക്കാറില്ല. സുപ്രീം