Posts

Showing posts from November, 2020

നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ

Image
 "പ്രണയം കാത്തിരിപ്പാണ്. സമയത്തിന്റെ സൂചകങ്ങൾക്കപ്പുറം അലിഞ്ഞ ഉടലിലും അറിഞ്ഞ ഉയരിലും  അനാദിയായ വസന്തത്തിന്റെ." #നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ #അനിലേഷ്_അനുരാഗ് ഇതിലപ്പുറം മനോഹരമായി പ്രണയത്തെ വിശേഷിപ്പിക്കുന്നതെങ്ങനെ! ഇതിലപ്പുറം മനോഹരമായി ഈ വരികളുടെ ഉറവിടമായ പുസ്തകത്തെ കുറിക്കുന്നതെങ്ങനെ! ആത്മാബോധ്യങ്ങളുടെ ഒരു കൂമ്പാരം. കവിതയും കഥയുമല്ല, പക്ഷെ കുറഞ്ഞ വരികളിലെ അർത്ഥ സമ്പുഷ്ടമായ യാത്രകളിലൂടെ നാം സ്വയം മറന്ന് അലിഞ്ഞു പോകും. ഒരു പാട്ട് കേൾക്കുമ്പോലെ, ഒരു സിനിമ കാണുന്ന പോലെ വായനയിൽ ഒഴുകി പോകുന്ന അനുഭവം സൃഷ്ടിച്ച ഒരു പുസ്തകം. #Different kind.

തടവറയിൽനിന്ന് തുറന്ന ലോകത്തിലേക്ക്

അച്ഛൻറെ അമ്മ പറഞ്ഞു കേട്ട കഥയാണ്, പണ്ട്, എന്ന് പറയുമ്പോൾ ഒരു എഴുപത് -എഴുപത്തഞ്ച് വർഷങ്ങൾ മാത്രം മുൻപ് വിവാഹത്തിനു മുൻപ് പെൺകുട്ടികൾ ഋതുവാകുന്നത് നാണക്കേടായിരുന്നുവത്രേ. വിവാഹത്തിനു മുൻപ് ഗർഭംധരിച്ചു എന്നതിനേക്കാൾ വലിയ ഒരു അപമാനമാകയാൽ,  പെൺകുട്ടി ഋതുവായത് വരൻറെവീട്ടുകാരിൽ നിന്ന് മറച്ചു വച്ച് നടത്തിയ ചില വിവാഹങ്ങൾ ഒടുവിൽ സത്യമറിഞ്ഞ് വലിയ ബഹളത്തിൽ അവസാനിച്ചിട്ടുമുണ്ടത്രെ.ഇന്നാണ് ഇതെങ്ങാനും നടന്നിരുന്നതെങ്കിലോ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം നടത്താൻ ശ്രമിച്ചു എന്നത് ഉൾപ്പെടുന്ന വലിയൊരു പീഡനകേസിൽ മാതാപിതാക്കൾ ഉൾപ്പെടെ വലിയൊരു സംഘം ജയിലിൽ ആയേനെ, അല്ലേ! പറഞ്ഞുവരുന്നത്  അന്നിൽ നിന്ന് ഇന്നിലേക്കുള്ള മാറ്റത്തെക്കുറിച്ച് തന്നെ. യമനിലും മറ്റും ഇന്നും 10 വയസ്സുള്ള പെൺകുട്ടികളെ [നമ്മുടെ നാട്ടിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രായം] 30 വയസ്സുള്ള യുവാക്കൾക്കൊപ്പം വിവാഹം കഴിപ്പിച്ചു വിടുന്ന രീതിയിൽ നിലനിൽക്കുകയാണ്. അവിടങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സ് ആണെന്നത് നിയമപരമായി നിലനിൽക്കുന്ന അതേ കാലഘട്ടത്തിൽ തന്നെ ഇന്ത്യ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21