നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ

 "പ്രണയം കാത്തിരിപ്പാണ്.

സമയത്തിന്റെ

സൂചകങ്ങൾക്കപ്പുറം

അലിഞ്ഞ ഉടലിലും

അറിഞ്ഞ ഉയരിലും 

അനാദിയായ വസന്തത്തിന്റെ."


#നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ

#അനിലേഷ്_അനുരാഗ്


ഇതിലപ്പുറം മനോഹരമായി പ്രണയത്തെ വിശേഷിപ്പിക്കുന്നതെങ്ങനെ!

ഇതിലപ്പുറം മനോഹരമായി ഈ വരികളുടെ ഉറവിടമായ പുസ്തകത്തെ കുറിക്കുന്നതെങ്ങനെ!


ആത്മാബോധ്യങ്ങളുടെ ഒരു കൂമ്പാരം.

കവിതയും കഥയുമല്ല, പക്ഷെ കുറഞ്ഞ വരികളിലെ അർത്ഥ സമ്പുഷ്ടമായ യാത്രകളിലൂടെ നാം സ്വയം മറന്ന് അലിഞ്ഞു പോകും.


ഒരു പാട്ട് കേൾക്കുമ്പോലെ, ഒരു സിനിമ കാണുന്ന പോലെ വായനയിൽ ഒഴുകി പോകുന്ന അനുഭവം സൃഷ്ടിച്ച ഒരു പുസ്തകം.


#Different kind.

Comments

Popular posts from this blog

വിശ്വാസം