Posts

Showing posts from August, 2022

Wrong Turn; The Foundation /English Film / Malayalam Review

Image
"വാ നമുക്കൊരു സിനിമ കാണാം, പേടിക്കല്ല്" എന്ന് രാത്രിയിൽ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതെങ്കിലും പ്രേതസിനിമ ആകുമെന്നാണ്. പൊതുവെ ഇംഗ്ലീഷ് സിനിമകൾ കാണാത്തയാൾ എന്ന നിലയ്ക്ക്, കുറച്ച് കണ്ടിട്ട് കിടന്നുറങ്ങാമെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യം ഓഡിയോ ഇംഗ്ലീഷിൽ നിന്ന് തമിഴ് ആക്കിയും, പിന്നീട് ഇംഗ്ലീഷിലോട്ട് തന്നെ ആക്കിയും സിനിമ കണ്ട് തുടങ്ങി. പകുതിയിൽ നിർത്താമെന്ന് കരുതിയിടത്ത് നിന്ന് മുഴുവൻ കാണിപ്പിച്ചിട്ടാണ് സിനിമ അവസാനിച്ചത്.  ട്രക്കിങിന് പോയ തന്റെ മകളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് വരുന്ന അച്ഛനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാളൊരു restaurant -ൽ ചെന്ന് തന്റെ മകളെയും കൂട്ടുകാരെയും കുറിച്ച് അന്വേഷിക്കുന്നു. എന്നാൽ അവർ പോയയിടത്ത് നിന്ന് ഒരിക്കലും തിരിച്ച് വരാൻ പറ്റില്ലെന്നും അവർ മരിച്ചെന്നും പറഞ്ഞ് തിരിച്ചയക്കാനാണ് അവിടെയുള്ളവർ ശ്രമിക്കുന്നത്. എങ്കിലും ഒരാളിൽ നിന്ന് അവർ പോയ വഴിയെക്കുറിച്ച് അറിവ് ലഭിക്കുന്നു. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ജെനിഫർ യാത്ര ആരംഭിച്ചത്. അവർ അപ്പലാചിയൻ ട്രിയൽ വഴി Mountain -ലേക്ക് പോകാൻ തീരുമാനിക്കുന്നു. പക്ഷേ, തെറ്റായ വഴിയിലൂടെ പോകുന്ന അവർ A

ഡാർലിംഗ്സ് സിനിമയും, അടിമപ്പെടുത്തുന്ന പ്രണയവും!

Image
'ഗംഗുബായി' സിനിമ കണ്ടതിന് ശേഷമാണ് ആലിയാ ഭട്ട് എന്ന് കേൾക്കുമ്പോൾ ആരാധനയുടെ രോമാഞ്ചം ഉണ്ടായിത്തുടങ്ങിയത്. നെറ്റ്ഫ്ലൈക്സിൽ ഡാർലിംഗ്സ് സിനിമ വന്നെന്നറിഞ്ഞപ്പോൾ റിവ്യൂ പോലും നോക്കാൻ നിൽക്കാതെ പോയി കണ്ടത് അതുകൊണ്ട് മാത്രമാണ്. ടോക്സിക് റിലേഷനുകളിൽ പരമാവധി പിടിച്ച് നിന്ന്, പപ്പടം പൊടിയുമ്പോലെ ജീവിതം പൊടിഞ്ഞ് പോകുന്നത് നോക്കി നിൽക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ് സിനിമ. ബദ്രു, ഹംസയുടെ പ്രണയത്തെ അന്ധമായി വിശ്വാസത്തിലെടുത്ത് അയാളെ വിവാഹം കഴിക്കുന്നു. പക്ഷേ, മദ്യത്തിനടിമയും, വളരെ ടോക്സിക്കും ആയ അയാൾ അവളെ ദിവസവും രാത്രി ക്രൂരമായി ഉപദ്രവിക്കുകയും, രാവിലെ "ഡാർലിംഗ്, സോറി" എന്ന രണ്ട് വാക്കിൽ അവളുടെ പിണക്കം മാറ്റുകയും ചെയ്യുന്നു. അവളുടെ അമ്മ, അവളുടെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെങ്കിലും, അവൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവർക്ക് നേരിൽ ബോധ്യമുണ്ടെങ്കിലും സിനിമയുടെ ആദ്യപകുതിയിൽ അവർ നിസ്സഹായാണ്. കാരണം, ഈ റിലേഷനിൽ നിന്ന് പുറത്ത് വരാൻ മകളോട് അവർ പറയുന്നുണ്ടെങ്കിലും ബദ്രുവിന് ഭർത്താവിനെ പിരിഞ്ഞ് ജീവിക്കാനാകില്ലെന്നാണ് ആദ്യ പകുതിയിൽ സിനിമ കാണിക്കുന്നത്. അത് കൊണ്ട് തന്നെ, ഓരോ ദിവസവും ഇ