Wrong Turn; The Foundation /English Film / Malayalam Review

"വാ നമുക്കൊരു സിനിമ കാണാം, പേടിക്കല്ല്" എന്ന് രാത്രിയിൽ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതെങ്കിലും പ്രേതസിനിമ ആകുമെന്നാണ്. പൊതുവെ ഇംഗ്ലീഷ് സിനിമകൾ കാണാത്തയാൾ എന്ന നിലയ്ക്ക്, കുറച്ച് കണ്ടിട്ട് കിടന്നുറങ്ങാമെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യം ഓഡിയോ ഇംഗ്ലീഷിൽ നിന്ന് തമിഴ് ആക്കിയും, പിന്നീട് ഇംഗ്ലീഷിലോട്ട് തന്നെ ആക്കിയും സിനിമ കണ്ട് തുടങ്ങി. പകുതിയിൽ നിർത്താമെന്ന് കരുതിയിടത്ത് നിന്ന് മുഴുവൻ കാണിപ്പിച്ചിട്ടാണ് സിനിമ അവസാനിച്ചത്. 

ട്രക്കിങിന് പോയ തന്റെ മകളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് വരുന്ന അച്ഛനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാളൊരു restaurant -ൽ ചെന്ന് തന്റെ മകളെയും കൂട്ടുകാരെയും കുറിച്ച് അന്വേഷിക്കുന്നു. എന്നാൽ അവർ പോയയിടത്ത് നിന്ന് ഒരിക്കലും തിരിച്ച് വരാൻ പറ്റില്ലെന്നും അവർ മരിച്ചെന്നും പറഞ്ഞ് തിരിച്ചയക്കാനാണ് അവിടെയുള്ളവർ ശ്രമിക്കുന്നത്. എങ്കിലും ഒരാളിൽ നിന്ന് അവർ പോയ വഴിയെക്കുറിച്ച് അറിവ് ലഭിക്കുന്നു.

ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ജെനിഫർ യാത്ര ആരംഭിച്ചത്. അവർ അപ്പലാചിയൻ ട്രിയൽ വഴി Mountain -ലേക്ക് പോകാൻ തീരുമാനിക്കുന്നു. പക്ഷേ, തെറ്റായ വഴിയിലൂടെ പോകുന്ന അവർ American founders എന്ന പേരിലറിയപ്പെടുന്ന, കാടിനകത്ത് അവരുടേതായ ലോകമുണ്ടാക്കി ജീവിക്കുന്ന മനുഷ്യരുടെ കൈയിൽ അകപ്പെടുന്നു. പ്രാകൃതമായ ശിക്ഷാരീതികളുമായി ജീവിക്കുന്ന അവർ ആറാംഗ സംഘത്തിൽ അന്നേരം അവശേഷിച്ചിരുന്ന നാല് പേരിൽ രണ്ട് പേർക്ക് കൂടെ പ്രാകൃത ശിക്ഷാരീതി വിധിക്കുന്നു. മറ്റ് രണ്ട് പേരുടെ ജീവിതവും അവരെ തിരഞ്ഞ് വരുന്ന ജെനിഫറിന്റെ അച്ഛനും ഒക്കെ ചേർന്ന ഒരു ത്രില്ലർ മൂവിയാണ് Wrong Turn, The Foundation . 

Film: Wrong Turn, The Foundation (2021)
Director : Mike. P. Nelson
Language : English
Genre: Thriller 


#LLNL

#filmdiariesofllnl
#horrormovie #horror #horrormovies #horrorfan #horrorfilm #horroraddict #movie #horrorcommunity #horrorfilms #horrorjunkie #film #horrorcollector #horrorart #movies #scary #instahorror #horrorlover #horrorfanatic #horrorgram #horrorgeek #slasher #horrorfans #cinema #fridaythe #horrorcollection #horrorfamily #horrorlife
#englishfilms

Comments

Popular posts from this blog

Nimishapriya and Indian Judiciary

വിശ്വാസം