Posts

Nimishapriya and Indian Judiciary

Image
നിമിഷപ്രിയയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും  -------------------------------------------------------------------- "ഞാൻ മരിക്കാൻ തയ്യാറാണ്. എന്റെ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി നാട്ടിൽ കൊണ്ട് വരണം." യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയുടെ യാചന, ശിക്ഷാ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളെത്തുടർന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ അവസരത്തിൽ, മറ്റ് രാജ്യങ്ങളിലെ ശിക്ഷാനടപടികളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം. "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന" ആപ്തവാക്യം കാരണമുണ്ടാകുന്ന ഇഴച്ചിലിനെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും എതിർപ്പോട് കൂടിയാണ് നോക്കിക്കാണുന്നത്. പ്രതി കുറ്റം സമ്മതിച്ചെങ്കിൽപ്പോലും, അത് ചെയ്യാനുണ്ടായ സാഹചര്യം, പ്രതിയുടെ പ്രായം, ലിംഗം തുടങ്ങിയവയൊക്കെ പരിശോധിച്ച് ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുന്ന രീതി കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിന്ന് വരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടാൽ പോലും അത് തൊട്ടടുത്ത ദിവസമോ, മാസമോ നടക്കാറില്ല. സുപ്രീം

Wrong Turn; The Foundation /English Film / Malayalam Review

Image
"വാ നമുക്കൊരു സിനിമ കാണാം, പേടിക്കല്ല്" എന്ന് രാത്രിയിൽ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതെങ്കിലും പ്രേതസിനിമ ആകുമെന്നാണ്. പൊതുവെ ഇംഗ്ലീഷ് സിനിമകൾ കാണാത്തയാൾ എന്ന നിലയ്ക്ക്, കുറച്ച് കണ്ടിട്ട് കിടന്നുറങ്ങാമെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യം ഓഡിയോ ഇംഗ്ലീഷിൽ നിന്ന് തമിഴ് ആക്കിയും, പിന്നീട് ഇംഗ്ലീഷിലോട്ട് തന്നെ ആക്കിയും സിനിമ കണ്ട് തുടങ്ങി. പകുതിയിൽ നിർത്താമെന്ന് കരുതിയിടത്ത് നിന്ന് മുഴുവൻ കാണിപ്പിച്ചിട്ടാണ് സിനിമ അവസാനിച്ചത്.  ട്രക്കിങിന് പോയ തന്റെ മകളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് വരുന്ന അച്ഛനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാളൊരു restaurant -ൽ ചെന്ന് തന്റെ മകളെയും കൂട്ടുകാരെയും കുറിച്ച് അന്വേഷിക്കുന്നു. എന്നാൽ അവർ പോയയിടത്ത് നിന്ന് ഒരിക്കലും തിരിച്ച് വരാൻ പറ്റില്ലെന്നും അവർ മരിച്ചെന്നും പറഞ്ഞ് തിരിച്ചയക്കാനാണ് അവിടെയുള്ളവർ ശ്രമിക്കുന്നത്. എങ്കിലും ഒരാളിൽ നിന്ന് അവർ പോയ വഴിയെക്കുറിച്ച് അറിവ് ലഭിക്കുന്നു. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ജെനിഫർ യാത്ര ആരംഭിച്ചത്. അവർ അപ്പലാചിയൻ ട്രിയൽ വഴി Mountain -ലേക്ക് പോകാൻ തീരുമാനിക്കുന്നു. പക്ഷേ, തെറ്റായ വഴിയിലൂടെ പോകുന്ന അവർ A

ഡാർലിംഗ്സ് സിനിമയും, അടിമപ്പെടുത്തുന്ന പ്രണയവും!

Image
'ഗംഗുബായി' സിനിമ കണ്ടതിന് ശേഷമാണ് ആലിയാ ഭട്ട് എന്ന് കേൾക്കുമ്പോൾ ആരാധനയുടെ രോമാഞ്ചം ഉണ്ടായിത്തുടങ്ങിയത്. നെറ്റ്ഫ്ലൈക്സിൽ ഡാർലിംഗ്സ് സിനിമ വന്നെന്നറിഞ്ഞപ്പോൾ റിവ്യൂ പോലും നോക്കാൻ നിൽക്കാതെ പോയി കണ്ടത് അതുകൊണ്ട് മാത്രമാണ്. ടോക്സിക് റിലേഷനുകളിൽ പരമാവധി പിടിച്ച് നിന്ന്, പപ്പടം പൊടിയുമ്പോലെ ജീവിതം പൊടിഞ്ഞ് പോകുന്നത് നോക്കി നിൽക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ് സിനിമ. ബദ്രു, ഹംസയുടെ പ്രണയത്തെ അന്ധമായി വിശ്വാസത്തിലെടുത്ത് അയാളെ വിവാഹം കഴിക്കുന്നു. പക്ഷേ, മദ്യത്തിനടിമയും, വളരെ ടോക്സിക്കും ആയ അയാൾ അവളെ ദിവസവും രാത്രി ക്രൂരമായി ഉപദ്രവിക്കുകയും, രാവിലെ "ഡാർലിംഗ്, സോറി" എന്ന രണ്ട് വാക്കിൽ അവളുടെ പിണക്കം മാറ്റുകയും ചെയ്യുന്നു. അവളുടെ അമ്മ, അവളുടെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെങ്കിലും, അവൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവർക്ക് നേരിൽ ബോധ്യമുണ്ടെങ്കിലും സിനിമയുടെ ആദ്യപകുതിയിൽ അവർ നിസ്സഹായാണ്. കാരണം, ഈ റിലേഷനിൽ നിന്ന് പുറത്ത് വരാൻ മകളോട് അവർ പറയുന്നുണ്ടെങ്കിലും ബദ്രുവിന് ഭർത്താവിനെ പിരിഞ്ഞ് ജീവിക്കാനാകില്ലെന്നാണ് ആദ്യ പകുതിയിൽ സിനിമ കാണിക്കുന്നത്. അത് കൊണ്ട് തന്നെ, ഓരോ ദിവസവും ഇ

ഇതോ നിന്റെ കടങ്കഥ!

Image
പല്ലികൾ ചുംബിച്ചു! ചുംബിച്ചോ? അറിയില്ല, ചുണ്ടുകൾ തമ്മിൽ കൂട്ടിമുട്ടി. ഞാൻ കണ്ടതറിഞ്ഞോ! അതറിയില്ല, അവർ പിന്നെ ചുമരു ചുറ്റിക്കളി തന്നെ മൊത്തം. ഞാനൊന്ന് ചോദിക്കാം. ചോദിക്കൂ! അത് പിന്നെ, പ്രകൃത്യാലുള്ളത് പോലൊക്കെ അവർ രണ്ടും രണ്ടു ജാതിക്കാർ തന്നെയാണോ? അവളെന്റെ കണ്ണിലേക്കൊരു നോട്ടമിട്ടു. ഞാനെന്റെ കൈകളെ കോർത്തിണക്കി! മൗനം കൊടുങ്കാടായി, ഞാനതിനോരത്ത് കുളിരു നോക്കുന്നൊരു യാത്രികയും! ഇരുളിൽ ഇടതൂർന്നൊഴുകുന്നൊരരുവിയിൽ അവളെന്നെ ഗാഢമായ് പുൽകിയൊഴുക്കി. ചിരി മാഞ്ഞു, ചിറിയിൽ ചെറുതേനുതിർന്നു, ഞാനതിൻ മധുരത്തെ നുണഞ്ഞുറങ്ങി. ചുണ്ടോടു ചുണ്ടുകൾ ചേർക്കുന്ന പല്ലികൾ, അവർ രണ്ടും പിന്നെയും ഒന്നിച്ച് കണ്മുന്നിൽ! അവിടേക്ക് കൈചൂണ്ടി അവളെ നോക്കി, ചോദ്യമോ, അത് വേണ്ട, ഉത്തരമില്ലെങ്കിൽ ചോദ്യങ്ങൾ നാവിനു ഭാരമല്ലേ? ആണാകും പെണ്ണാകും, അല്ലെങ്കിൽ നമ്മളെപ്പോൽ  പെൺപല്ലി ചുംബിച്ചിരിക്കല്ലേ പെണ്ണിനെ! #LLNL

നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ

Image
 "പ്രണയം കാത്തിരിപ്പാണ്. സമയത്തിന്റെ സൂചകങ്ങൾക്കപ്പുറം അലിഞ്ഞ ഉടലിലും അറിഞ്ഞ ഉയരിലും  അനാദിയായ വസന്തത്തിന്റെ." #നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ #അനിലേഷ്_അനുരാഗ് ഇതിലപ്പുറം മനോഹരമായി പ്രണയത്തെ വിശേഷിപ്പിക്കുന്നതെങ്ങനെ! ഇതിലപ്പുറം മനോഹരമായി ഈ വരികളുടെ ഉറവിടമായ പുസ്തകത്തെ കുറിക്കുന്നതെങ്ങനെ! ആത്മാബോധ്യങ്ങളുടെ ഒരു കൂമ്പാരം. കവിതയും കഥയുമല്ല, പക്ഷെ കുറഞ്ഞ വരികളിലെ അർത്ഥ സമ്പുഷ്ടമായ യാത്രകളിലൂടെ നാം സ്വയം മറന്ന് അലിഞ്ഞു പോകും. ഒരു പാട്ട് കേൾക്കുമ്പോലെ, ഒരു സിനിമ കാണുന്ന പോലെ വായനയിൽ ഒഴുകി പോകുന്ന അനുഭവം സൃഷ്ടിച്ച ഒരു പുസ്തകം. #Different kind.

തടവറയിൽനിന്ന് തുറന്ന ലോകത്തിലേക്ക്

അച്ഛൻറെ അമ്മ പറഞ്ഞു കേട്ട കഥയാണ്, പണ്ട്, എന്ന് പറയുമ്പോൾ ഒരു എഴുപത് -എഴുപത്തഞ്ച് വർഷങ്ങൾ മാത്രം മുൻപ് വിവാഹത്തിനു മുൻപ് പെൺകുട്ടികൾ ഋതുവാകുന്നത് നാണക്കേടായിരുന്നുവത്രേ. വിവാഹത്തിനു മുൻപ് ഗർഭംധരിച്ചു എന്നതിനേക്കാൾ വലിയ ഒരു അപമാനമാകയാൽ,  പെൺകുട്ടി ഋതുവായത് വരൻറെവീട്ടുകാരിൽ നിന്ന് മറച്ചു വച്ച് നടത്തിയ ചില വിവാഹങ്ങൾ ഒടുവിൽ സത്യമറിഞ്ഞ് വലിയ ബഹളത്തിൽ അവസാനിച്ചിട്ടുമുണ്ടത്രെ.ഇന്നാണ് ഇതെങ്ങാനും നടന്നിരുന്നതെങ്കിലോ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം നടത്താൻ ശ്രമിച്ചു എന്നത് ഉൾപ്പെടുന്ന വലിയൊരു പീഡനകേസിൽ മാതാപിതാക്കൾ ഉൾപ്പെടെ വലിയൊരു സംഘം ജയിലിൽ ആയേനെ, അല്ലേ! പറഞ്ഞുവരുന്നത്  അന്നിൽ നിന്ന് ഇന്നിലേക്കുള്ള മാറ്റത്തെക്കുറിച്ച് തന്നെ. യമനിലും മറ്റും ഇന്നും 10 വയസ്സുള്ള പെൺകുട്ടികളെ [നമ്മുടെ നാട്ടിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രായം] 30 വയസ്സുള്ള യുവാക്കൾക്കൊപ്പം വിവാഹം കഴിപ്പിച്ചു വിടുന്ന രീതിയിൽ നിലനിൽക്കുകയാണ്. അവിടങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സ് ആണെന്നത് നിയമപരമായി നിലനിൽക്കുന്ന അതേ കാലഘട്ടത്തിൽ തന്നെ ഇന്ത്യ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21

ലജ്ജ [നോവൽ] - തസ്ലീമ നസ്റീൻ- Book Review -ഇന്ത്യയിലെ ബാബ്‌റി മസ്ജിദും ബം...

Image